ആലക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും നേന്ത്രവാഴത്തോട്ടം നശിച്ചു. ഉദയഗിരി പഞ്ചായത്തിലെ മൂരിക്കടവിലാണ് നേന്ത്രവാഴത്തോട്ടം നശിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വേനൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശിയത്. മൂരിക്കടവിലെ വിറകൊടിയനാൽ വിനോയി, ബേബി കോയിക്കൽ, ഷാജി കളയാംതടം തുടങ്ങിയവരുടെ നൂറുകണക്കിന് നേന്ത്രവാഴകളാണ് നിലംപൊത്തിയത്.
ഒരുമാസം കഴിഞ്ഞാൽ വിളവെടുക്കാൻ കഴിയുന്നവയായിരുന്നു. ശരാശരി 20 കിലോയ്ക്ക് മുകളിൽ തൂക്കവുമുണ്ട്. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.